ഒവൈസിയെ ക്രൂശിക്കാന്‍ കോണ്‍ഗ്രസ്സിന്‌ അവകാശമില്ല: സമസ്‌ത നേതാവ്‌ ഹമീദ്‌ ഫൈസി

ബിഹാര്‍ തെരഞ്ഞെുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്‌ തിരിച്ചുവന്ന സാഹചര്യത്തില്‍ ഒവൈസിക്കെതിരെ കോണ്‍ഗ്രസ്‌ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ സമസ്‌ത.

ബിഹാറില്‍ ജയിച്ച എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക്‌ മാറ്റഉന്ന കോണ്‍ഗ്രസ്സിന്‌ ഒവൈസിയെ ക്രൂശിക്കാന്‍ എന്ത്‌ അവകാശമാണുള്ളതെന്ന്‌ സമസ്‌ത നേതാവ്‌ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌.

ശിവസേനയുമായി സഖ്യമുണ്ടാക്കി ഭരിക്കുന്ന ‘ശുദ്ധ’ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്‌ ഒവൈസിയോടെ ഇത്ര അറപ്പെന്തെന്നായിരുന്നു സമസ്‌തയുടെ ചോദ്യം. അബ്ദുല്‍ ഹമീദ്‌ ഫൈസിയുടെ ഫേസ്‌ബുക്ക്‌ വാളിലാണ്‌ കോണ്‍ഗ്രസ്സിനെതിരെയുള്ള ഈ പ്രതികരണം.

Share news
error: Content is protected !!
Scroll to Top