Section

malabari-logo-mobile

വള്ളിക്കുന്ന് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും, നിലനിര്‍ത്താന്‍ യുഡിഎഫും

HIGHLIGHTS : വള്ളിക്കുന്ന്:പത്ത് വര്‍ഷം മുന്‍പ് കൈവിട്ടുപോയ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാന്‍ എല്‍.ഡി. എഫും ഭരണം നിലനിര്‍ത്താന്‍ യു.ഡി എ...

വള്ളിക്കുന്ന്:പത്ത് വര്‍ഷം മുന്‍പ് കൈവിട്ടുപോയ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണം തിരിച്ചു പിടിക്കാന്‍ എല്‍.ഡി. എഫും ഭരണം നിലനിര്‍ത്താന്‍ യു.ഡി എഫും പ്രചരണരംഗത്ത് കച്ചമുറുക്കുന്നു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ആകെ  23 വാര്‍ഡുകളാണുള്ളത്. നിലവില്‍ പതിനൊന്ന് അംഗങ്ങള്‍ യുഡിഎഫിനും, എല്‍ഡിഎഫിന്‌ പത്ത്‌ അംഗങ്ങളും, ബിജെപിക്ക്‌ രണ്ട്‌ അംഗങ്ങളുമാണുള്ളത്‌.

sameeksha-malabarinews

യുഡിഎഫില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ്സും, ഒന്‍പത്‌ സീറ്റില്‍ മുസ്ലീം ലീഗുമാണ്‌ മത്സരിക്കുന്നത്‌. കഴിഞ്ഞ തവണ ലീഗ്‌ റിബല്‍ ആയി ആറാം വാര്‍ഡില്‍ നിന്നും ജയിച്ച വി ശോഭനയായിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌. ഇതു കൊണ്ടുതന്നെ ആറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിത്വം ഇത്തവണയും യുഡിഎഫിന്‌ കീറാമുട്ടിയാണ്‌. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മൂന്നു പേര്‍ തുടര്‍ച്ചായി രണ്ടാം തവണയും രണ്ട്‌ പേര്‍ തുടര്‍ച്ചയായി മൂന്നാം തവണയും മത്സരരംഗത്തുണ്ട്‌. ലീഗ്‌ നേതാക്കളായ നിസര്‍ കുന്നുമ്മലും, കെപി ഹനീഫയുമാണ്‌ മൂന്നാം തവണയും മത്സരരംഗത്തുള്ളത്‌. കെപി ആസിഫ്‌ മഹസൂദ്‌, സുഹ്‌റ, ഇ ദാസന്‍ എന്നിവര്‍ രണ്ടാം തവണ മത്സരത്തിനിറങ്ങുന്നു. തുടര്‍ച്ചായായി മൂന്നാം തവണയും പഞ്ചായത്ത്‌ നിലനിര്‍ത്താനാണ്‌ യുഡിഎഫ്‌ ലക്ഷ്യമിടുന്നത്‌.

യു കലാനാഥന്‍ മാസ്റ്ററടക്കും പഞ്ചായത്ത്‌ പ്രസിഡന്റായി തുടര്‍ച്ചായായി മുന്നു തവണ പഞ്ചായത്ത്‌ ഭരിച്ച എല്‍ഡിഎഫ്‌ പത്തു വര്‍ഷമായി പ്രതിപക്ഷത്താണ്‌. മലപ്പുറം ജില്ലയില്‍ തങ്ങള്‍ക്ക്‌ ഏറെ വളക്കൂറുണ്ടെന്ന്‌ അവകാശപ്പെടുന്ന സിപിഎമ്മിന്‌ കഴിഞ്ഞ രണ്ട്‌ തവണയും ഭരണം നഷ്ടപ്പെട്ടത്‌. കനത്ത തിരിച്ചടിയാണ്‌. ഇത്‌ മറികടക്കാന്‍ ഇത്തവണ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി അവര്‍ മത്സരരംഗത്ത്‌ സജീവമായുണ്ട്‌.

ഇത്തവണ യുവാക്കള്‍ക്കും, പുതമുഖങ്ങള്‍ക്കും പ്രാമുഖ്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ്‌. കൂടാതെ മുന്‍ യുഡിഎഫ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന ജമീല ഇത്തവണ എല്‍ഡിഎഫ്‌ പാനലില്‍ 21 ാം വാര്‍ഡില്‍ ജനവിധി തേടുന്നു. നേരത്തെ ഇടതു പ്രസിഡന്റായിരുന്ന പ്രീതാറാണി വീണ്ടും മത്സരരംഗത്തുണ്ട്‌. ഏഴാം വാര്‍ഡിയില്‍ നിന്നുള്ള അംഗം അജയ്‌ ലാല്‍ ഇത്തവണ ആറിലാണ്‌ മത്സരിക്കുന്നത്‌.

ഇത്തവണ എല്‍ഡിഎഫ്‌ സഖ്യത്തില്‍ സിപിഐ ഇല്ല. അവര്‍ മൂന്നു വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്‌.

അരിയല്ലൂരിലെ 18,19,20 വാര്‍ഡുകളില്‍ ബിജെപിയും യുഡിഎഫുമായി അവിശുദ്ധ സഖ്യം രൂപപ്പെട്ടതായി സിപിഎം നേതാവ്‌ വിനയന്‍ പാറോല്‍ ആരോപിച്ചു.

കൈവിട്ട്‌ പോകാതിരിക്കാനും പിടിച്ചെടുക്കാനുമുള്ള തുല്യ ശക്തകളുടെ പോരാട്ടമാകും വള്ളിക്കുന്നില്‍ നടക്കുക എന്ന കാര്യത്തില്‍ സംശയമില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!