Section

malabari-logo-mobile

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ വില കുത്തനെ കൂട്ടി; വരുന്നത് വന്‍ ബാധ്യത

HIGHLIGHTS : Diesel prices for KSRTC go up sharply; Coming up is a huge liability

തിരുവനന്തപുരം: കെഎസ്ആര്‍ടിക്കുള്ള ഡീസല്‍ വില കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. ലിറ്ററിന് 6.73 രൂപയുടെ വര്‍ധനവാണ് ഏര്‍പ്പെടുത്തിയത്. ബള്‍ക്ക് പര്‍ച്ചേസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് വില വര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതോടെ ഒരു ലിറ്റര്‍ ഡീസല്‍ 98.15 രൂപയ്ക്കാണ് ഇനി കെ.എസ്.ആര്‍.ടി.സിക്കു ലഭിക്കുക. സ്വകാര്യ പമ്പുകള്‍ക്ക് ഇത് 91.42 രൂപയ്ക്ക് ലഭിക്കും. അമ്പതിനായിരക്കില്‍ കൂടുതല്‍ ലിറ്റര്‍ ഇന്ധനം ഉപയോഗിക്കുന്നവര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിലവര്‍ധനവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

sameeksha-malabarinews

ദിവസം അഞ്ചര ലക്ഷം ലിറ്ററോളം ഡീസലാണ് കെഎസ്ആര്‍ടിസി ഉപയോഗിക്കുന്നത്. പുതിയ വിലവര്‍ധവവോടെ ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുക. ഒരു മാസം 11 കോടി 10 ലക്ഷം രൂപ ഇന്ധനം വാങ്ങാന്‍ വേണ്ടി മാത്രം കെ.എസ്.ആര്‍.ടി.സി അധികമായി ചിലവാക്കേണ്ടി വരും.

ദിവസം 50,000 ലിറ്ററില്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനം എന്ന നിലയില്‍ കെ.എസ്.ആര്‍.ടി.സിയെ മാത്രമായിരിക്കും ഈ വിലവര്‍ധനവ് ബാധിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!