കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് 2023 ജനുവരിയിലേക്ക് മാറ്റി

കോഴിക്കോട്: 2022 മാര്‍ച്ചില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് 2023 ജനുവരിയിലേക്ക് മാറ്റി. കോവിഡ് മൂന്നാംതരംഗത്തിന്റെ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ബഹുജനപങ്കാളിത്തമുള്ള ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കാനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നീക്കാത്ത സാഹചര്യത്തിലാണ് നടപടി.

‘കോവിഡിന്റെ ഏറ്റക്കുറച്ചിലുകള്‍ പരിഗണിച്ചാലും തുടര്‍ന്നുള്ള മാസങ്ങള്‍, നോമ്പിന്റെയും ഉത്സവങ്ങളുടെയും കാലമാണ്. ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രങ്ങള്‍ കെ എല്‍ എഫിനും ബാധകമാണ്. ഇക്കാലയളവില്‍ കെ എല്‍ എഫ് സംഘടിപ്പിക്കുന്നത് പ്രായോഗികമായി എളുപ്പവുമല്ല’

അതുകൊണ്ട്, കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പ് 2023 ജനുവരിയില്‍ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top