മറഡോണയ്ക്ക് ആന്തരിക രക്തസ്രാവം;ശസ്ത്രക്രിയ വിജയകരം

അര്‍ജന്റീന: ഫുട്‌ബോള്‍ ഇതിഹാസം 58 കാരനായ ഡിയാഗോ മറഡോണയെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ വിജയകരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

രക്തസ്രാവത്തെ തുടര്‍ന്ന് ശനിയാഴ്ചയാണ് ബുവനോസ് ആരീസിലെ ഒലിവോസിലെ സ്വകാര്യ ആശുപത്രിയില്‍ അദേഹത്തിന്റെ ശസ്ത്രക്രിയ നടത്തിയത്.

അമിതമായ ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഏറെനാളുകായി മറഡോണ ചികിത്സ നടത്തിവരികയാണ്. ഇതിനിടയിലാണ് വയറ്റിലുണ്ടായ കുടല്‍ വീക്കത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്.

Related Articles