Section

malabari-logo-mobile

ഈജിയന്‍ തൊഴുത്തുതന്നെ വീക്ഷണത്തെ പിന്തുണച്ച് ദേശാഭിമാനി പത്രവും

HIGHLIGHTS : തിരു: വിദ്യഭ്യാസവകുപ്പിനെതിരെ എഡിറ്റോറിയലെഴുതിയ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡി...

deshabhimani copyതിരു: വിദ്യഭ്യാസവകുപ്പിനെതിരെ എഡിറ്റോറിയലെഴുതിയ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ നിലപാടിനെ പിന്തുണച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. വീക്ഷണം വിദ്യഭ്യാസവകുപ്പിനെ കുറിച്ച് എഴുതിയ ഈജിയന്‍ തൊഴുത്തെന്ന വിശേഷണം ശരിയാണെന്നാണ് ശനിയാഴ്ചത്തെ എഡിറ്റോറിയിലില്‍ ദേശാഭിമാനിയും പറയുന്നു.

കേരളത്തിന്റെ വിദ്യഭ്യാസമേഖല മുസ്ലീലീഗിന്റെ ഭരണവൈകല്യവും ദുഷ്ടലാക്കും അഴിമതിയും കാരണം ഈജിയന്‍ തൊഴുത്തായി മാറിയെന്നെത് ഏതെങ്ങിലും പത്രത്തിന്റെ മാത്രം അഭിപ്രായമല്ലെന്നും പൊതുജനങ്ങളുടെ പൊതു അഭിപ്രായമാണ് എന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ പറയുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തില്‍ വന്‍ അഴിമതിയാണന് നടക്കുന്നതെന്ന് ഭരണത്തില്‍ ചുക്കാന്‍ പിടിക്കുന്നുവെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് അധ്യക്ഷന് തന്നെ പറയേണ്ടിവന്നു. കോണ്‍ഗ്രസിന്റെ മുഖപത്രം അതി്‌ന്റെ മുഖപ്രസംഗത്തില്‍ തന്നെ വിദ്യഭ്യാസമേഖലയിലെ ക്രമക്കേടുകളെ ചൂണ്ടിക്കാണിക്കേണ്ടിവന്നുവെന്നും എഡിറ്റോറിയില്‍ പറയുന്നു.

sameeksha-malabarinews

മുന്‍കൂട്ടി വിലപറഞ്ഞുറപ്പിച്ച പുതിയ വിദ്യാലയങ്ങളും ബാച്ചകളും അനുവദിക്കുന്ന അഴിമതി നിറഞ്ഞ രീതി അഭിപ്രായവിത്യാസമായി പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു. കൊള്ളമുതല്‍ പങ്കുവെക്കുന്നതിലുള്ള കടിപിടിയിലും ഇത് തികച്ചും അനാരോഗ്യകരമായ പ്രവണതയാണ് വിദ്യഭ്യാസമേഖലയെ ഈജിയന്‍തൊഴുത്താക്കി മാറ്റിയവരെ തിരച്ചറിഞ്ഞേ മതിയാവു എന്ന് എഴുതിയാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.

വീക്ഷണം വിദ്യഭ്യാസവകുപ്പിനെതിരെ നടത്തിയ രൂക്ഷമായ വിമര്‍ശനം വിവാദമായതോടെ കെപിസിസി അധ്യക്ഷന്‍ തന്നെ ഇതിനെ തള്ളിപ്പറഞ്ഞിരുന്നു. ഇന്നലെ വീക്ഷണത്തിന്റെ നിലപാടിനെതിരെ ചന്ദ്രിക ദിനപത്രം മുഖപ്രസംഗമെഴുതിയിരുന്നു.  ഇതിനു പിന്നാലെയാണ് ദേശാഭിമാനിയും ഈ വിവാദത്തില്‍ പങ്ക്‌ചേര്‍ന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!