വള്ളിക്കുന്ന് ബസപകടം ഡ്രൈവര്‍ കീഴടങ്ങി; ലൈസന്‍സ് റദ്ധാക്കി

Accident 1 (1)പരപ്പനങ്ങാടി : വള്ളിക്കുന്നില്‍ കഴിഞ്ഞ ദിവസം മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ബസ് ഡ്രൈവര്‍ പോലീസില്‍ കീഴടങ്ങി. കടലുണ്ടി നഗരം കൂതാറമ്പത്തില്‍ ഫിറോസ് (29) ആണ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ഫിറോസ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു.  മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഫിറോസിന് ജാമ്യം അനുവദിച്ചു.

അപകടകാരണം അശ്രദ്ധമായി വാഹനമോടിച്ചതാണെന്ന് ആര്‍ ടി ഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ധാക്കി.  അപകടത്തില്‍ രണ്ട് സ്ത്രീകളും, കണ്ട് നിന്നയാളും മരിച്ചിരുന്നു.  നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top