Section

malabari-logo-mobile

തര്‍ക്കഭൂമി ട്രസ്റ്റിന് ; ക്ഷേത്രം നിര്‍മ്മിക്കാം; 5 ഏക്കര്‍ ഭൂമി പള്ളി നിര്‍മ്മിക്കാന്‍

HIGHLIGHTS : ദില്ലി: അയോധ്യാ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ്

ദില്ലി: അയോധ്യാ കേസില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും പുരാവസ്തുവകുപ്പിന്റെ കണ്ടെത്തലിന്റെയും അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുന്നതെന്ന് ഐക്കകണ്‌ഠ്യേന പുറത്തിറക്കിയ വിധി പ്രസ്താവനയില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഷിയാ വഖഫ് ബോര്‍ഡിന്റെയും നിര്‍മോഹി അഖാരയുടേയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി, സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാം ലല്ല എന്നീ മൂന്ന് ഹര്‍ജിക്കാര്‍ക്കുമായി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി തളളി.

sameeksha-malabarinews

തര്‍ക്കഭൂമിയില്‍ ഉപാധികളോടെ രാമക്ഷേത്രം നിര്‍മിക്കും, മുസ്ലിംങ്ങള്‍ക്ക് ആരാധനയ്ക്കായി 5 ഏക്കര്‍ ഭൂമി നല്‍കും, ക്ഷേത്രം നിര്‍മിക്കാന്‍ ഒരു ട്രസ്റ്റ് രൂപികരിക്കുകയും മൂന്ന് മാസത്തിനുള്ളില്‍ ഇതിന് പദ്ധതി തയ്യാറാക്കും, അലഹബാദ് വിധി തെറ്റ്, തര്‍ക്കഭൂമി ബോര്‍ഡ് ഒാഫ് ട്രസ്റ്റിന് തുടങ്ങിയവയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്ന പ്രധാന ഉത്തരവുകള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!