നിരവധി വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ കാക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടു.

തേഞ്ഞിപ്പലം: നിരവധി വാഹനങ്ങളില്‍ ഇടിച്ച് അപകടം വരുത്തി നിര്‍ത്താതെ പോയ കാര്‍ ബൈക്കുകളില്‍ ഇടിച്ചു അപകടത്തില്‍ പെട്ടു. കാക്കഞ്ചേരിയില്‍ വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.

വഴിയില്‍ നിര്‍ത്തിയിട്ടതും ഓടിക്കൊണ്ടിരിക്കുന്നതുമായ വാഹനങ്ങളില്‍ ഇടിച്ചു നിയന്ത്രണം വിട്ട് ഓടി അപകടം വരുത്തിയ ശേഷം കാക്കഞ്ചേരിയില്‍ വെച്ച് നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അപകടത്തില്‍ ബൈക്കുകള്‍ കാറിനടിയില്‍പ്പെട്ടുപോയി.

കാക്കഞ്ചേരി അങ്ങാടിയില്‍ കാര്‍ ഇടിച്ചു കാല്‍നട യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസും ഹൈവേ പൊലീസും സ്ഥലെത്തി. അപകടം നടന്ന ഉടന്‍ തന്നെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു . കാര്‍ ഡ്രൈവര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top