പ്രൊഫ.എസ്. അബൂബക്കര്‍(65)അന്തരിച്ചു

വള്ളിക്കുന്ന്: അബൂബക്കര്‍(65)അന്തരിച്ചു. മുന്‍ കാല കോളേജധ്യാപകനും കോളേജധ്യാപക പ്രസ്ഥാനത്തിന്റെ നേതാവും (എ.കെ.ജി.സി.ടി.എ) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മലപ്പുറം ജില്ല മുന്‍ വൈസ് പ്രസിഡന്റും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്നു.
ഗവ.കോളേജ് കാസര്‍കോട്, മടപ്പള്ളി ഗവ.കോളേജ, ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മീഞ്ചന്ത, തിരുവനന്തപുരം ഗവ.കോളേജ്, ചിറ്റുര്‍ ഗവ.കോളേജ് എന്നിവിടങ്ങളില്‍ അധ്യാപക നായിരുന്നു തിരൂര്‍ തുഞ്ചന്‍ കോളേജില്‍ നിന്നാണ് വിരമിച്ചത്. കണ്ടല്‍ കാട് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി.
പ്രളയ ദുരിതത്തിലകപെട്ടവരെ സഹായിക്കുന്നതിന് മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.
വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനും ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ സംഭാവനകള്‍ നല്ലി.

മൃതദേഹം രാവിലെ ആറ് മുതല്‍ രണ്ട് മണി വരെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെക്കും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറും

ഭാര്യ ഷക്കീല ടീച്ചര്‍ നേറ്റീവ്.എ.യു.പി.എസ്.വള്ളിക്കുന്ന്,
മക്കള്‍:ഷഫീഖ് സല്‍മാന്‍,ഹന്ന തംലീന. മരുമക്കള്‍:അഞ്ജു,അജാസ്.

Share news
error: Content is protected !!
Scroll to Top