Section

malabari-logo-mobile

അയോധ്യ വിധി; രാജ്യം കനത്ത സുരക്ഷയില്‍

HIGHLIGHTS : ദില്ലി: അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയ...

ദില്ലി: അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷ. സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോടതിയിലേക്കുള്ള എല്ലാ റോഡുകള്‍ അടച്ചു.

അയോധ്യ വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി രാജ്യത്തിന്റെ ഐക്യവും ഒരുമയും നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

sameeksha-malabarinews

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ദില്ലിയിലെ വസതിക്ക് മുന്നില്‍ പോലീസ് ശക്തമാക്കി. സുപ്രീം കോടതിക്ക് ചുറ്റും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്.

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തര്‍ക്കഭൂമിയില്‍ അയ്യായിരം സുരക്ഷാ ഭടന്‍മാരെയാണ് വിന്യസിപ്പിച്ചിരിക്കുന്നത്. തര്‍ക്ക ഭൂമിയുടെ ഒന്നര കിലോമിറ്റര്‍ മുന്നില്‍ മുതല്‍ ആര്‍ക്കും പ്രവേശനമില്ല. പ്രശ്‌ന സാധ്യത മുന്നില്‍ കണ്ട് വേണ്ടിവന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!