നികുതി പണം അടച്ചു;പൃഥ്വിരാജിന്റെ പുതിയ കാര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: രജിസ്‌ട്രേഷന്‍ നികുതി മുഴുവന്‍ കെട്ടിവെച്ച് നടന്‍ പൃഥ്വിരാജ് പുതിയ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തു. നികുതിയുടെ ബാക്കിതുകയായ 9,54,350 രൂപയും അടച്ചാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.

എറണാകുളം ആര്‍ടി ഓഫീസില്‍ ഓണ്‍ലൈനായി താല്‍ക്കാലിക രജിസ്‌ട്രേഷന് വേണ്ടി നല്‍കിയ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. 1.34 കോടി എന്നായിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യഥാര്‍ത്ഥ വില 1.64 കോടി രൂപയാണെന്ന് കണ്ടെത്തിയതും രജിസ്‌ട്രേഷന്‍ തടയുകയും ചെയ്തത്.

Share news
error: Content is protected !!
Scroll to Top