Section

malabari-logo-mobile

പരപ്പനങ്ങാടിയിലെ മുസ്ലിംലീഗ് നേതാവ് സിവി കോയമോന്‍ നിര്യാതനായി.

HIGHLIGHTS : പരപ്പനങ്ങാടി: മുസ്ലിംലീഗ് നേതാവും പ്രമുഖ സഹകാരിയുമായ കൊടപ്പാളിയിലെ സിവി കോയമോന്‍(68) നിര്യാതനായി.

DSC03084പരപ്പനങ്ങാടി: മുസ്ലിംലീഗ് നേതാവും പ്രമുഖ സഹകാരിയുമായ കൊടപ്പാളിയിലെ സിവി കോയമോന്‍(68) നിര്യാതനായി.

പരപ്പനങ്ങാടി ഹൗസിങ്ങ് സൊസൈറ്റി വൈസ് ചെയര്‍മാനും ദീര്‍ഘകാലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. മുസ്ലിംലീഗ് തിരൂരങ്ങാടി മണ്ഡലം കൗണ്‍സിലര്‍, പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍, വാര്‍ഡ് പ്രസിഡന്റ്, ചെട്ടിപ്പടി വികസന സമിതി ചെയര്‍മാന്‍, രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സഹകരണ സൊസൈറ്റി പ്രസിഡന്റ്, ചെട്ടിപ്പടി മഹല്ല് സമിതി അംഗം തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ച സജീവ സാമൂഹ്യ പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ആയിശ. മക്കള്‍: ശഹര്‍ബാനു, ഫിറോസ്, സക്കരിയ, ഉമ്മുസല്‍മ്മ, ഷറഫുന്നീസ, സുല്‍ഫിക്കര്‍, നുസ്രത്ത്. മരുമക്കള്‍:ഖാലിദ്, അബ്ദുള്‍ ലത്തീഫ്, മുഹമ്മദ് ഫാറൂഖ്, അബ്ദുള്‍ ലത്തീഫ്.

ഖബറടക്കം ബുധനാഴ്ച പകല്‍ 11.30 ന് ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചിലെ മൂസാക്കന്റെ പള്ളി ഖബര്‍സ്ഥാനില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!