Section

malabari-logo-mobile

കുണ്ടോട്ടി സംഘര്‍ഷം 43 പേര്‍ റിമാന്‍ഡില്‍

HIGHLIGHTS : കുണ്ടോട്ടി :യാത്രക്കാരി ബസ്സ്സ്റ്റാന്‍ഡില്‍ വെച്ച് ബസ്സിനടിയില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം

kondottyകുണ്ടോട്ടി :യാത്രക്കാരി ബസ്സ്സ്റ്റാന്‍ഡില്‍ വെച്ച് ബസ്സിനടിയില്‍പെട്ട് മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത 43 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. മരണത്തിന് ഇടയാക്കിയ ബസ്സിലെ ഡ്രൈവര്‍ ജാഫറിനെയും അറസ്റ്റ് ചെയ്തു.

കൊളത്തൂര്‍ ചെറുതൊടിക അബ്ദുസലാമിന്റെ ഭാര്യ സൈനബയാണ് തിങ്കളാഴ്ച വൈകീട്ട് ബസ്സിനടിയില്‍പെട്ട് ദാരുണമായി മരണപ്പെട്ടത്. ഇതേ തുടര്‍ന്ന് രാത്രി ടൗണില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംഭവസ്ഥലത്തെത്തി ബസ് നീക്കം ചെയ്ത പോലീസിനെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കല്ലേറില്‍ അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. കൂടാതെ അഞ്ച് കെ എസ് ആര്‍ ടി സി ബസ്സുകളും മൂന്ന് പോലീസ് വാഹനങ്ങളും തകര്‍ത്തു.
പൊതു മുതല്‍ നശിപ്പിക്കല്‍, പോലീസിനെ ആക്രമിക്കല്‍, അന്യായമായി സംഘം ചേരല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് അറസ്റ്റ ചെയ്ത പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജുവനൈല്‍ കോടതി റിമാര്‍ഡ് ചെയ്തു. മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ 42 പേരെയും റിമാര്‍ഡ് മെചയ്ത് കോഴിക്കോട് സബ്ജയിലിലേക്ക് മാറ്റി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!