സ്വര്‍ണ്ണകടത്ത് ഫയാസിന്റെ സുഹൃത്ത് അഷറഫ് മുഖ്യപതി

goldകണ്ണൂര്‍: നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണകടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി തലശ്ശേരി സ്വദേശി അഷറഫ്. കേസില്‍ ഫയാസും സഹോദരന്‍ ഫൈസലും രണ്ടും മൂന്നും പ്രതികളാകും. നെടുമ്പാശ്ശേരി സ്വര്‍ണ്ണകടത്തുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ കസ്റ്റംസ് ഫയാസിന്റെ സുഹൃത്തായ അഷറഫിന്റെ ഫഌറ്റില്‍ റെയ്ഡ് നടത്തി. അഷറഫിനും കള്ളകടത്തില്‍ ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

അഷറഫ് ഗോള്‍ഡ് മെഡലിസ്റ്റ് എക്‌സിം എന്ന കമ്പനിയുടെ ഉടമായാണ്. ദുബായില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി നാട്ടിലേക്ക് അയച്ചിരുന്നത് ഈ കമ്പനിയാണ്. ഇതില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയത് അഷറാഫാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി സ്ത്രീകളെ കടത്തുന്ന സംഘവുമായി ഫയാസിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top