Section

malabari-logo-mobile

വിലനിലവാരം പ്രദര്‍ശിപ്പിക്കാത്ത ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു

HIGHLIGHTS : ദോഹ: സാധനങ്ങളുടെ വില നിലവാരം വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു.

images (1)ദോഹ: സാധനങ്ങളുടെ വില നിലവാരം വ്യക്തമായി പ്രദര്‍ശിപ്പിക്കാത്ത ഭക്ഷ്യശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ വന്‍ തുക പിഴ ചുമത്തുന്നതുള്‍പ്പെടെ ശക്തമായ നടപടി കൈക്കൊള്ളാനാണ് അധികൃതരുടെ തീരുമാനം.
വില പരിശോധിക്കാനും തുലനം ചെയ്യാനുമായി ഇക്കോണമി ആന്റ് കൊമേഴ്‌സ് മന്ത്രാലയത്തിനു കീഴിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്് മുഴുവന്‍ ഭക്ഷ്യശാലകളില്‍ നിന്നും വിലവിവരപ്പട്ടിക ശേഖരിച്ചുവരികയാണ്.
പ്രവേശന കവാടത്തിനു സമീപം തന്നെ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കുന്ന രീതിയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് നേരത്തെ ഡിപ്പാര്‍ട്ട്‌മെന്റ് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ നിര്‍ദേശം നടപ്പാക്കുന്നതില്‍ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുകയും ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ പൊതുജനങ്ങളില്‍ നിന്ന് ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി ശക്തമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ചില പ്രമുഖ ഫാസ്റ്റ്ഫുഡ് സ്ഥാപനങ്ങളും വലിയ റസ്റ്റോറന്റുകളും മെനു കാര്‍ഡ് സമ്പ്രദായം അനുവര്‍ത്തിക്കുന്നുണ്ട്. വ്യക്തമായ പ്രൈസ് ലിസ്റ്റ് ഇല്ലാത്തതിനാല്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്ന അവസരങ്ങളേറെയാണ്.
പ്രവാസികള്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് വ്യക്തമായ പ്രൈസ് ലിസ്റ്റ് ഇല്ലാത്തത്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്ഥിരം ഉപഭോക്താക്കള്‍ക്ക് ഇവര്‍ വില കുറച്ചു നല്‍കുകയും മറ്റുള്ളവര്‍ വന്‍ തുക കൊടുക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകുന്നതായും പരാതിയുണ്ട്.
വ്യക്തമായ പ്രൈസ് ലിസ്റ്റ് ഇല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അധികൃതരുടെ അഭിപ്രായം. അറബിയിലും ഇംഗ്ലീഷിലും വിലവിവരം പ്രദര്‍ശിപ്പിക്കണമെന്നാണ് ചട്ടം. ഭക്ഷണ ശാലകളിലെ വില നിയന്ത്രിക്കുന്നതിനാണ് മന്ത്രാലയത്തിന്റെ പ്രഥമ പരിഗണന. പൊതുജനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളില്‍ പറയുന്ന സാധനങ്ങളുടെ വില താരതമ്യ പഠനം നടത്തുന്നതിന്റെ ഭാഗമായാണ് ഭക്ഷണശാലകളില്‍ നിന്ന് വിലനിലവാരം ശേഖരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!