വിവാഹപ്രായം കുറയ്ക്കുന്നതിനെതിരെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി

images (2)കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കി കുറയ്ക്കാനായി ചില മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിക്കുന്നതിനെതിരെ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി. ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും സുപ്രീംകോടതിയില്‍ ്അവര്‍ക്കെതിരെ കക്ഷിചേരുമെന്നും സംസ്ഥാന ഭാരവാഹികള്‍ വാര്‍്ത്താസമ്മേളനത്തില്‍ അറിയിച്ചു.

പെണ്‍കുട്ടിക്കളുടെ വിദ്യഭ്യാസത്തില്‍ നിന്ന് അകറ്റാനാണ് നീക്കമെന്നും,മുസ്ലീം വ്യക്തി നിയമം കച്ചവടതാത്പര്യത്തിനായി ഉപയോഗിക്കുകയാണെന്നും, രാജ്യത്തെ നിയമം വേര്‍തിരിവില്ലാതെ നടപ്പാക്കുകയാണ് വേണ്ടതെന്നും എംഇഎസ്സും ഇപ്പോള്‍ ഇതിന് കൂട്ടു നില്‍ക്കുകയാണെന്നും മതം പഠിക്കാത്തവരാണ് ഇത്തരത്തില്‍ പറയുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെകെ സാലിംഹാജി, വൈസ് പ്രസിഡന്റുമാരായ ഡോ.എം അബ്ദുള്‍ ജലീല്‍ പുറ്റെക്കാട്,എംഎസ് റഷീദ് എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top