Section

malabari-logo-mobile

താനാളൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം.

HIGHLIGHTS : താനൂര്‍: ജനദ്രോഹ നയങ്ങളും വികസന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പ്രസിഡന്റ് വൈസ്

താനൂര്‍: ജനദ്രോഹ നയങ്ങളും വികസന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെയാണ് സിപിഐഎമ്മിന്റെ അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് 29 ന് 21ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മുസ്ലീംലീഗിന്റെ സ്ഥാനാര്‍ത്ഥി പരാജയമേറ്റുവാങ്ങിയത് ഈ ഭരണസമിതി അധികാരമേറ്റ ശേഷം നടന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും 160 ല്‍ പരം വോട്ടുകളുടെ വ്യത്യാസത്തിലാണ് യുഡിഎഫ് പരാജയപ്പെട്ടത്.

നികുതി പരിവ്, നികുതി നിര്‍ണയം വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, ആടുഗ്രാമം പദ്ധതിയുടെ പേരില്‍ നടത്തിയ പാഴ്ചിലവുകള്‍, സര്‍ക്കാര്‍ ധനത്തിന്റെ ദുര്‍വ്യയം തുടങ്ങി പഞ്ചായത്ത് ഓഫീസിനെ കാര്യക്ഷമമായി ഉപയോഗിക്കാനോ, ക്രമപ്പെടുത്താനോ, ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഐമ്മിന്റെ പഞ്ചായത്തംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

sameeksha-malabarinews

പഞ്ചായത്തംഗങ്ങളായ വി. അബ്ദുറസാഖ്, എന്‍. അബ്ദുള്‍ മുജീബ് ഹാജി, പി വി ഷണ്‍മുഖന്‍, മാമ്പറ്റ രാധ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!