Section

malabari-logo-mobile

കോഴിക്കോട് ഷൊര്‍ണ്ണുര്‍ റൂട്ടിലെ ട്രെയ്ന്‍ റദ്ദാക്കല്‍: യാത്രക്കാര്‍ ആശങ്കയില്‍

HIGHLIGHTS : ഷൊര്‍ണൂരിനും കാരക്കാടിനുമിടയില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 25 മുതല്‍ ഒക്ടോബര്‍ 17 വരെ

trainതിരൂര്‍:  ഷൊര്‍ണൂരിനും കാരക്കാടിനുമിടയില്‍ റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 25 മുതല്‍ ഒക്ടോബര്‍ 17 വരെ ഷൊര്‍ണൂരിനും കോഴിക്കോടിനുമിടക്ക് നടപ്പിലാക്കുന്ന സമയക്രമീകരണങ്ങളും ചില ട്രെയിനുകള്‍ റദ്ദാക്കുന്നതും സ്ഥിരം യാത്രക്കാരെ ആശങ്കയിലാക്കുന്നു.

മലബാറിന്റെ സിരാകേന്ദ്രമായ കോഴിക്കോട്ടേക്കെത്താന്‍ വിദ്യാര്‍ത്ഥികളും ഉദ്യേഗാര്‍ത്ഥികളുമടക്കം ആയിരങ്ങളാണ് ദിവസേനെ കൂറ്റിപ്പുറം, തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് തീവണ്ടി കയറുന്നത്.

sameeksha-malabarinews

രാവിലെ 9.20 ന് കോഴിക്കോടെത്തുന്ന തൃശ്ശുര്‍ കണ്ണൂര്‍ പാസാഞ്ചറാണ് ഈ റൂട്ടില്‍ സീസണ്‍ടിക്കറ്റുകാര്‍ ഏറ്റവുമധികം ആശ്രയിക്കുന്ന തീവണ്ടി. ഇതടക്കം നാല് പാസഞ്ചര്‍ ട്രെയിനുകളാണ് ഈ റൂട്ടില്‍ റദ്ദാക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടെത്തി വൈകീട്ട് 6.10 മണിക്ക് ഷൊര്‍ണൂരേക്ക് മടങ്ങുന്ന തിരക്കേറിയ പാസഞ്ചറു്# ട്രെയിനും ഇതിലുള്‍പ്പെടും. അതിരാവിലെ 5.15 മണിക്ക് കോഴിക്കോട് നിന് പുറപ്പെടുന്ന ഷൊര്‍ണൂര് പാസഞ്ചറും വൈകീട്ട് 7.55 മണിയോടെ കോഴിക്കോട് മടങ്ങിയെത്തു്ന്ന പാസഞ്ചര്‍ ട്രെയിനും ഇതില്‍ പെടും. കൂടാതെ ആലപ്പുഴയില്‍ നിന്നും വരുന്ന എക്‌സിക്യുട്ടീവ് എക്‌സപ്രസ്സിന് കോയമ്പത്തൂരില്‍ നിന്നുള്ള കണക്ഷന്‍ ട്രെയിനായി കണക്കാക്കുന്ന കോയന്വ്ത്തുര്‍ തൃശ്ശൂര്‍ പാസഞ്ചര്‍ റദ്ദാക്കിയിത് ഈ മേഖലിയിലുള്ള സ്ഥരിം കോയമ്പത്തൂര്‍ യത്രക്കാരേയും കുഴക്കിയിരിക്കുകയാണ്.

മംഗലാപുരം-കോയന്വത്തൂര്‍ കണ്ണുര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ പള്ളിപ്പുറം വരെയെ സര്‍വ്വീസ് നടത്തു ഈ ട്രെയിനുകള്‍ ഇവിടെനിന്നു തന്നെയാകും മടങ്ങുക.. ഏറനാട് എക്‌സപ്രസ്സ് കുറ്റിപ്പുറത്ത് യാത്ര അവസാനിപ്പിക്കും.ഇതിലെ റിസര്‍വേഷന്‍ യാത്രക്കാരെ പ്രത്യേക ബസ്സുകളില്‍ തൃശ്ശുരിനെത്തിച്ച് യാത്ര തുടരും.

പരപ്പനങ്ങാടി താനൂര്‍ തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്ഥരിമായി ചേലക്കര, ഷൊര്‍ണൂര്‍, ഒറ്റ്പ്പാലം പാലക്കാട് എന്നീ മേഖലകളിലേക്ക് സ്ഥിരം യാത്ര ചെയ്യുന്ന സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് ഏറെ ദുരിതത്തിലാകുക. ഈ യാത്രക്കാര്‍ക്ക് ബസ്സയാത്രപോലു്ം ഏറെ ദൂഷ്‌ക്കരമാണ്, എതായാലും ഷൊര്‍ണൂര്‍ കാര്ക്കാട് പാത ഇരട്ടപ്പി്ക്കല്‍ പൂര്‍ത്തിയാകൂന് മുറയ്ക്ക്
ഇനി ഈ ട്രെയിനുകളല്ലം കൃത്യസമം പാലിച്ച് ഓടുമല്ലോ എന്ന പ്രതീക്ഷയും യാത്രക്കാര് മുന്നോട്ട് വെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!