യുവതി കുത്തേറ്റു മരിച്ചു; ഭര്‍്ത്താവ് അറസ്റ്റില്‍

DSC01160താനൂര്‍: :നിറമരുതൂര്‍ സ്വദേശിനിയായ യുവതി ചെന്നൈയില്‍ കുത്തേറ്റ് മരിച്ചു. ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മുഹമ്മദ് റഫീഖ്‌
മുഹമ്മദ് റഫീഖ്‌

കാളാട് ലക്ഷം വീട് കോളനിയില്‍ മഞ്ഞപ്പറ്റപ്പറമ്പില്‍ ഹംസയുടെ മകള്‍ നൂര്‍ജഹാന്‍ (30) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച കാലത്ത് ചിന്ന മേട്ടുപ്പാളയം പോലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ തിരുവത്തിയൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെ ചിന്ന മേട്ടുപ്പാളയം പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി റഫീഖിന്റെ കുത്തേറ്റാണ് നൂര്‍ജഹാന്‍ മരിച്ചതെന്നാണ് ബന്ധുക്കള്‍ ലഭിച്ച വിവരം ആദ്യം അപ്പോളോ ആശുപത്രിയിലെത്തിച്ച യുവതിയെ പിന്നീട് മരണം സ്ഥിരീകരിച്ച ശേഷം തിരുവത്തൂറ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ചെന്നൈലേക്ക് പുറപ്പെട്ടു.

4 മാസം മുപാണ് റഫീഖുമായി നൂര്‍ജഹാന്റെ വിവാഹം നടന്നത്. കെ പുരം പട്ടരുപറമ്പ് സ്വദേശിനിയായ ഇടനിലക്കാരി മുഖേനയാണ് വിവാഹാലോചന വന്നത്. വിവാഹ സമയത്ത് 15 പവന്‍ സ്വര്‍ണ്ണം വരന്‍ വധുവിന് നല്‍കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ആഡംബര പൂര്‍വ്വമായിരുന്നു വിവാഹം തുടര്‍ന്ന് ഇരുവരും തിരുവത്തിയൂരിലെ വിമ്‌കോ നഗറിലെ ഫഌറ്റിലേക്ക് താമസം മാറ്റി. അതേ സമയം യുവതിയെ വിവാഹശേഷം റഫീഖ് ബന്ധുക്കളുമായികാണാനോ ഫോണില്‍ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിവാഹശേഷമുള്ള റഫീഖിന്റെ പെരുമാറ്റത്തില്‍ ദുരൂഹത ഉണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. സാമ്പത്തിക പരാധീനതമൂലം വിവാഹം നടക്കാതെ വന്ന പശ്ചാത്തലത്തിലാണ് റഫീഖ് ആലോചനയുമായെത്തിയത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിക്കും. മാതാവ്: പരേതയായ ഷെരീഫ്. സഹോദരങ്ങള്‍: സഫിയ, ഷംസുദ്ദീന്‍, മുഹമ്മദ് എന്ന ബാവ.

Share news
error: Content is protected !!
Scroll to Top