സര്‍ക്കാര്‍ എഞ്ചിനിയര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണം;ലെന്‍സ്‌ഫെഡ്

lensfed0001തിരൂരങ്ങാടി: സര്‍ക്കാര്‍ സര്‍വീസിലുള്ള എഞ്ചിനിയര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്ന് ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അന്യായ വിലക്കയറ്റവും ലഭ്യതക്കുറവും നിര്‍മ്മാണ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രസിഡന്റായി സതീഷ് കെ നായര്‍, സെക്രട്ടറിയായി സനല്‍ നടുവത്ത്, ട്രഷ്‌ററായി മൊഹമ്മദ് സാലി എന്നിവരെ തെരഞ്ഞെടുത്തു.

Share news
error: Content is protected !!
Scroll to Top