Section

malabari-logo-mobile

പഞ്ചായത്ത്‌ യോഗത്തില്‍ ദളിത്‌ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റിനെ തറയിലിരുത്തി

HIGHLIGHTS : ചെന്നൈ:  തമിഴ്‌നാട്ടില്‍ പഞ്ചായത്ത്‌ യോഗത്തില്‍ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തറയിലിരുത്തി. ചിദംബരത്തിനടുത്ത്‌ തേര്‍ക്കുതിട്ടൈ ഗ്രാമപഞ്ചായത്ത്‌ പ്ര...

ചെന്നൈ:  തമിഴ്‌നാട്ടില്‍ പഞ്ചായത്ത്‌ യോഗത്തില്‍ വനിതാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തറയിലിരുത്തി. ചിദംബരത്തിനടുത്ത്‌ തേര്‍ക്കുതിട്ടൈ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്‌ രാജേശ്വരി ശരവണകുമാറിനെ ആണ്‌ നിലത്തിരുത്തി യോഗം ചേര്‍ന്നത്‌. ജുലൈ മാസത്തില്‍ നടന്ന യോഗത്തിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോട വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. ഇതേ തുടര്‍ന്ന്‌ പോലീസ്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മോഹന്‍ രാജിനും, പഞ്ചായത്ത്‌ സക്രട്ടറി സിന്ധുജക്കുമെതിരെ കേസെടുത്തു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രവകാരമാണ്‌ കേസെടുത്തിട്ടുള്ളത്‌. സക്രറിയെ ശനിയാഴ്‌ച ഭൂവനഗിരി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മറ്റൊരു പഞ്ചായത്ത്‌ അംഗമായ സുകമാറിനെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ ഒളിവിലാണ്‌.

സിന്ധുജയെ നേരത്തെ കളക്ടര്‍ അന്വേഷണവിധേയമായി സസ്‌പെന്റ്‌ ചെയ്‌തിരുന്നു

sameeksha-malabarinews

തേര്‍ക്കുതിട്ടായി ഗ്രാത്തില്‍ ആറ്‌ വര്‍ഡ്‌ അംഗങ്ങളാണ്‌ ഉളളത്‌. ഇവിടുത്ത പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം പട്ടിക വിഭാഗത്തിന്‌ സംവരണം ചെയ്യപ്പെട്ടതാണ്‌. അംഗങ്ങളില്‍ രണ്ട്‌ പേര്‍ പട്ടിക ജാതി വിഭാഗത്തിലെ ആദി ദ്രാവിഡ സമുദായത്തില്‍ പെട്ടവരാണ്‌. മറ്റുള്ളവര്‌ സവര്‍ണ്ണവിഭാഗത്തില്‍ പെട്ടവരാണ്‌. അഞ്ഞൂറോളം കുടുംബങ്ങളുള്ള ഈ പഞ്ചായത്തില്‍ ഭൂരിപക്ഷവും വണ്ണിയാര്‍ സമുദായത്തില്‍ പെട്ടവരാണ്‌.

 

ജനുവരിയില്‍ പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ താന്‍ ജാതി വിവേചനത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ പ്രസിഡന്റ്‌ രാജ്വേശ്വരി മാധ്യമങ്ങളോട്‌ പറഞ്ഞു. വൈസ്‌ പ്രസിഡന്റ്‌ മോഹന്‍രാജ്‌ അടക്കമുള്ള മറ്റ്‌ മൂന്നുപേര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ല. ജനുവരി 26ന്‌ റിപ്പബ്ലിക്‌ ദിനത്തില്‍ ദേശീയ പാതാക ഉയര്‍ത്താന്‍ തന്നെ അനുവദിച്ചില്ലെന്നും രാജേശ്വരി പറഞ്ഞു.
പ്രസിഡന്റായി തെരഞ്ഞെടുത്തതിന്‌ ശേഷം നടന്ന നാല്‌ യോഗങ്ങളിലും പ്രസിഡന്റിനേയും, മറ്റൊരു ദളിത്‌ അംഗത്തേയും നിലത്തിരുത്തുകയും മറ്റുള്ളവര്‍ കസേരയില്‍ ഇരിക്കുകയുമായിരുന്നെന്നും രാജ്വേശരി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!