കക്കാട്  കെട്ടിടത്തില്‍ തീ പിടുത്തം, ട്രോമോകെയര്‍ പ്രവര്‍ത്തകരുടെ അവസരോചിത ഇടപെടല്‍-വന്‍ അപകടം ഒഴിവായി

തിരൂരങ്ങാടി :ദേശീയപാത  കക്കാട് കോഴിക്കോട് റൂട്ടിൽ പ്രവർത്തിക്കുന്ന ആൾ മദീന ബിൽ‍ഡിംഗില്‍  തീ പിടുത്തം ഉണ്ടായത്. ഉച്ചക്ക് 12 മണിക്കായിരുന്നു സംഭവം.
കടയിലെ ജീവനക്കാരിയാണ് തീ പിടിക്കുന്നത് കണ്ടത്.ഉടൻ തന്നെ നാട്ടുക്കാരെ വിവരമറിയിക്കുകയും  തൊട്ടടുത്തുള്ള
ട്രോമ കെയര്‍ പ്രവര്‍ത്തകനരായ ഫൈസല്‍ താണിക്കൽ, ഹർഷാദ് മൂഴിക്കൽ, തൊട്ടടുത്ത കടയിലെ ജീവനക്കാരും ചേർന്ന് അടുത്തുള്ള പെട്രോൾ പമ്പിലെ തീ അണക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ചും, ഫയർ ബോൾ ഉപയോഗിച്ചുമാണ് തീ അണയ്ക്കുകയായിരുന്നു. തിരൂരിൽ നിന്ന് ഫയർഫോഴ്സും, തിരൂരങ്ങാടി പോലീസും  സ്ഥലത്തെത്തിയപ്പോഴേക്കും തീ അണച്ചിട്ടുണ്ടായിരുന്നു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സംശയിക്കുന്നു.
തീ പിടുത്തം ഉണ്ടായ ബില്‍ഡിംഗില്‍  എസ്ബിടി എടിഎം , മറ്റ് കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top