വള്ളിക്കുന്നില്‍ ബസ്സും കാറും കൂട്ടിയിടിച്ച്‌ കാര്‍ യാത്രികന്‌ പരിക്ക്‌


വള്ളിക്കുന്ന്‌ :മത്സ്യതൊഴിലാളികളുമായി പോകുന്ന ബസ്സും കാറും കൂട്ടിയിടിച്ച്‌ കാര്‍ ഡ്രൈവര്‍ക്ക്‌ പരിക്കേറ്റു. പരപ്പനങ്ങാടി കടലുണ്ടി റോഡിലെ വള്ളിക്കുന്ന്‌ ‌രവിമംഗലം ക്ഷേത്രത്തിന്‌ സമീപത്ത്‌ ഇന്ന്‌ പുലര്‍ച്ചെ അഞ്ചുമണിയോടയാണ്‌ അപകടമുണ്ടായത്‌.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഡ്രൈവര്‍ തന്റെ സീറ്റിനുള്ളില്‍ കുടുങ്ങിപ്പോയി. സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും, ട്രോമോകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന്‌ കഠിന പ്രയത്‌നം നടത്തിയാണ്‌ ഇയാളെ പുറത്തെടുത്തത്‌.

ബസ്സ്‌ ആനങ്ങാടിയില്‍ നിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക്‌ മത്സ്യതൊഴിലാളികുളുമായി വരികയായിരുന്നു.

Share news
error: Content is protected !!
Scroll to Top