കേരളസര്‍ക്കാരിന്റെ ശുചിത്വ പദവിക്ക്‌ അര്‍ഹമായി പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയും

പരപ്പനങ്ങാടി:  സര്‍ക്കാരിന്റെ ശുചിത്വ പദവി കരസ്ഥമാക്കി പരപ്പനങ്ങാടി നഗരസഭയും. മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഓണ്‍ലൈനിലൂടെ കേരളത്തിലെ ശുചിത്വപദവി നേടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്‌. 559 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്‌ ഈ നേട്ടം കൈവരിച്ചത്‌.
സര്‍ക്കാരിന്റെ പുരസ്‌ക്കാരുവും സര്‍ട്ടിഫിക്കേറ്റും എംഎല്‍എ പികെ അബ്ദുറബ്ബില്‍ നിന്നും നഗരസഭാ ചെയര്‍േേപഴ്‌സണ്‍ വിവി ജമീല ടീച്ചര്‍ ഏറ്റുവാങ്ങി.

നഗരസഭയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ നഗരസഭാ സക്രട്ടറി ഡി ജയകുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. വൈസ്‌ ചെയര്‍മാന്‍ എച്ച്‌ ഹനീഫ, ആരോഗ്യ സ്‌റ്റാന്റിങ്ങ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഭവ്യ രാജ്‌, കൗണ്‍സിലര്‍മാരായ ഉസ്‌മാന്‍, തുളിസി ദാസ്‌, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ സുബ്രഹ്മണ്യന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഹുസൈന്‍, കില ഫാക്കല്‍റ്റി റഹ്മത്തുള്ള എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ നഗരസഭാ ആരോഗ്യ- ശുചീകരണവിഭാഗം ജീവനക്കാരെ ആദരിച്ചു.

Share news
error: Content is protected !!
Scroll to Top