പരപ്പനങ്ങാടിയിലെ കണ്ടൈന്‍മെന്റ്‌ സോണുകള്‍ ഒഴിവാക്കി

പരപ്പനങ്ങാടി:  കോവിഡ്‌ വ്യാപനം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയില്‍ നേരത്തെ കണ്ടൈന്‍മെന്റ്‌ സോണുകളായിരുന്ന ഡിവിഷനുകളില്‍ ഇന്ന്‌ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാകും.

പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 27കുരിക്കള്‍ റോഡ്‌. 28 പുത്തന്‍പീടിക, 30 പുത്തന്‍കടപ്പുറം, 31 എന്‍സിസി റോഡ്‌, 32 പരപ്പനങ്ങാടി സൗത്ത്‌ ,13 പനയത്തില്‍ ഡിവിഷനുകളായിരുന്നു നിലവില്‍ കണ്ടൈന്‍മെന്റ്‌ സോണ്‍ ആയിരുന്നത്‌.

ഇവിടെ പത്താം തിയ്യതി വരെയാണ്‌ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നത്‌.

Share news
error: Content is protected !!
Scroll to Top