Section

malabari-logo-mobile

സംസ്ഥാന ബിജെപിയില്‍ തര്‍ക്കം രൂക്ഷം; തദ്ദേശ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായുള്ള യോഗങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ മുതിര്‍ന്ന നേതാക്കള്‍

HIGHLIGHTS : കൊച്ചി : തദ്ദേശ തെരഞ്ഞുടുപ്പിന്‌ മുന്നോടിയായുള്ള മേഖല യോഗങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ ബിജെപിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. കേന്ദ്രമന്ത്രി വി. മു...

കൊച്ചി : തദ്ദേശ തെരഞ്ഞുടുപ്പിന്‌ മുന്നോടിയായുള്ള മേഖല യോഗങ്ങള്‍ ബഹിഷ്‌ക്കരിച്ച്‌ ബിജെപിയിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. കേന്ദ്രമന്ത്രി വി. മുരളീധരനും, സംസ്ഥാന പ്രസിഡന്റ്‌ കെ. സുരന്ദ്രനുമെതിരെ പി കെ കൃഷ്‌ണദാസ്‌ പക്ഷമാണ്‌ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്‌.

ഇന്നലെ തൃശ്ശൂരില്‍ വെച്ച നടന്ന മേഖലയോഗത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ സികെ പത്മനാഭന്‍, സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ശോഭാ സുരന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തില്ല. കോട്ടയത്ത്‌ ചേര്‍ന്ന മേഖല യാഗത്തില്‍ മറ്റൊരു വൈസ്‌ പ്രസിഡന്റ്‌ ആയ എഎന്‍ രാധാകൃഷ്‌ണന്‍ പങ്കെടുത്തിരുന്നില്ല.

sameeksha-malabarinews

കെ. സുരേന്ദ്രനെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനാക്കിയതു മുതല്‍ കൃഷ്‌ണദാസ്‌ പക്ഷം കടുത്ത നീരസത്തിലാണ്‌. അധ്യക്ഷ സ്ഥാനത്തേക്ക്‌ ശോഭാ സുരന്ദ്രനെയാണ്‌ ഇവര്‍ ഉയര്‍ത്തിക്കാണിച്ചിരുന്നത്‌. പിന്നീട്‌ മുരളീധരന്‍ പക്ഷത്ത്‌ നിന്നും സ്‌മിത മേനോന്‍ മഹിള മോര്‍ച്ചയയുടെ ഭാരവാഹിയായത്‌ ഇവരെ ശരിക്കും ഞെട്ടിച്ചു.

ഇതിന്‌ പിന്നാലെ നടന്ന പാര്‍ട്ടി പുനസംഘടനയില്‍ ദേശീയനേതൃത്വത്തിലേക്ക്‌ പരിഗണിക്കപെടുമെന്ന്‌ കരുതിയിരുന്ന. കുമ്മനത്തേയും, ശോഭാസുരേന്ദ്രനെയും തഴഞ്ഞ്‌ എപി അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ്‌ പ്രസിഡന്റാക്കി. ഇതോടെ രൂക്ഷമായ പ്രതിസന്ധിയാണ്‌ ബിജെപിയുടെ നേതൃനിരയിലുണ്ടാക്കിയിരിക്കുന്നത്‌. അബ്ദുള്ള കുട്ടിയുടെ നിയമനം ആര്‍എസ്‌എസ്സിനും ബോധിച്ചിട്ടില്ല,

മിസ്സോറാം ഗവര്‍ണ്ണര്‍ സ്ഥാനമൊഴിഞ്ഞ്‌ തിരിച്ചെത്തിയ കുമ്മനത്തെ സംസ്ഥാന അധ്യക്ഷനാക്കണമെന്ന്‌ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു അത്‌ നടക്കാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ക്യാബിനറ്റ്‌ മന്ത്രിയാക്കണമെന്ന്‌ ആവിശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.

കെടി ജലീലിനെതിരെ നടന്ന സമരത്തില്‍ മഹിളാമോര്‍ച്ച സജീവമായി പങ്കെടുത്തെങ്ങിലും ബിജെപിയുടെ വനിതാ മുഖമായ ശോഭ സുരന്ദ്രനെ സമരമുഖത്ത്‌ കാണാഞ്ഞത്‌ ഏറെ ചര്‍ച്ചയായിരുന്നു. ഏഴുമാസമാസത്തിലേറയായി ശോഭ സുരന്ദ്രനെ പൊതുരംഗത്ത്‌ കാണാത്തതിനെ കുറിച്ചള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ അതിന്റെ കാരണം അവോരട്‌ തന്നെ ചോദിക്കണമെന്നായിരുന്നു കെ..സുരേന്ദ്രന്‍ മറുപടി പറഞ്ഞത്‌.

വി മുരളീധരന്‍ പുതിയ വിവാദങ്ങളില്‍ പെട്ട സാഹചര്യത്തില്‍ തങ്ങളുടെ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കി ദേശീയ നേതൃത്വത്തിന്‌ മുന്നില്‍ ്‌അവതരിപ്പിക്കാനാണ്‌ കൃഷ്‌ണദാസ്‌ പക്ഷത്തിന്റെ നീക്കം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!