പൊന്നാനിയില്‍ ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി ദമ്പതികള്‍ പിടിയില്‍.

പൊന്നാനി : ഒരു ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുമായി ഇതരസംസ്ഥാന ദമ്പതികള്‍ പോലീസിന്റെ പിടിയില്‍ 500, 2000 രൂപകളുടെ ഒരു ലക്ഷത്തില്‍ അധികം വരുന്ന കള്ളനോട്ടുകളുമായാണ് മഹാരാഷ്ട്ര, നാഗപ്പൂര്‍ സ്വദേശികളായ അക്ഷയ്ശര്‍മ(38), ഭാര്യ ജോനആന്‍ഡ്രൂസ്(28) എന്നിവര്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായത്…

പൊന്നാനിക്കടുത്ത് മാറഞ്ചേരി അവിണ്ടിത്തറയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വസ്ത്രങ്ങള്‍ വാങ്ങിയ ഇവര്‍ നല്‍കിയ 2,000 രൂപയുടെ നോട്ടില്‍ കടയുടമക്ക് സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന കടയുടമ പോലീസിന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പടപ്പ് പോലീസ് പിടികൂടുകയായിരുന്നു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇവരില്‍ നിന്നും കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്ററും, ലാപ്‌ടോപ്പും, 52 അഞ്ഞൂറിന്റെ നോട്ടുകളും, രണ്ടായിരത്തിന്റെ 45 നോട്ടുകളും പിടിച്ചെടുത്തു.

Related Articles