പരപ്പനങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ : നിര്‍മ്മാണ കമ്പനിയുമായി കരാറൊപ്പിട്ടു

പരപ്പനങ്ങാടി പരപ്പനങ്ങാടിക്കാരുടെ ചിരകാല അഭിലാഷമായ ഫിഷിങ്ങ് ഹാര്‍ബറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. നിര്‍മ്മാണത്തിന്റെ ടെന്റര്‍ വിളിച്ചെടുത്ത ചെറിയാന്‍ ആന്റ് വര്‍ക്കി കമ്പനിയുമായി സര്‍ക്കാര്‍ കരാറൊപ്പിട്ടു.

2019 ഫെബ്രുവരി 20നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫിഷിങ്ങ് ഹാര്‍ബറിന് തറക്കല്ലിട്ടത്. 112 കോടി ചെലവിട്ടാണ് ഹാര്‍ബര്‍ നിര്‍മ്മിക്കുന്നത്

ദീര്‍ഘകാലം ഹാര്‍ബറിന്റെ സ്ഥാനം സംബന്ധിച്ച് നിലനിന്നിരുന്ന പ്രാദേശിക തര്‍ക്കങ്ങള്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സാനിധ്യത്തില്‍ പരിഹരിച്ചതിന് ശേഷമാണ് നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സാധിച്ചത്.

എത്രയും പെട്ടന്ന് ഹാര്‍ബറിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •