Section

malabari-logo-mobile

പൊന്നാനിയില്‍ ഹംസ തന്നെ, മലപ്പുറത്ത് വസീഫും: ലോകസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം

HIGHLIGHTS : Cpim declared parliment elecrtio candidate

തിരുവനന്തപുരം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മലപ്പുറത്ത് വി വസീഫ് മത്സരിക്കും. പൊന്നാനിയില്‍ കെ എസ് ഹംസ സ്ഥാനാര്‍ത്ഥിയാകും. മുസ്ലിം ലീഗ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു ഹംസ. എറണാകുളത്ത് കെ ജെ ഷൈന്‍ ടീച്ചറാണ് സ്ഥാനാര്‍ത്ഥി. ഇടതു അധ്യാപക സംഘടനയായ കെഎസ്ടിഎ ഭാരവാഹിയാണ് ഷൈന്‍.

sameeksha-malabarinews

സീനിയര്‍ നേതാക്കളുടെ പടയെ തന്നെയാണ് ഇത്തവണ സിപിഎം പുറത്തിറിക്കിയരിക്കുന്നത്. വടകരയില്‍ കെ കെ ശൈലജ മത്സരിക്കും. പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, കണ്ണൂരില്‍ എം വി ജയരാജന്‍, ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ കാസര്‍കോട് എം വി ബാലകൃഷ്ണന്‍, കോഴിക്കോട് എളമരം കരീം, പാലക്കാട് എ വിജയരാഘവന്‍, ചാലക്കുടിയില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആലപ്പുഴയില്‍ എ എം ആരിഫ്, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, ആറ്റിങ്ങലില്‍ വി ജോയ്, കൊല്ലത്ത് എം മുകേഷ്, എന്നിവരാണ് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍.
ഇത്തവണ പൊന്നാനിയില്‍ കെ. എസ് ഹംസയും, ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്ജും ഉള്‍പ്പെടെ 15 മണ്ഡലങ്ങളിലും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലായിരിക്കും ജനവിധി തേടുക.

സിപിഐയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ യുവനേതാവ് സി എ അരുണ്‍ കുമാര്‍, തൃശ്ശൂര്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ എന്നിവര്‍ മത്സരിക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!