ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ഗുരുതര പരിക്ക്

തിരൂര്‍: തിരൂരില്‍ ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായയുവാവിന് ഗുരുതര പരിക്ക് . പരപ്പനങ്ങാടി സ്വദേശി പ്രശാന്ത് (33) ആണ് ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റത്. അര്‍ദ്ധ രാത്രിയോടെ ആണ് സംഭവം ഉണ്ടായത്.

ട്രെയിനില്‍ നിന്നും ഒരാള്‍ താഴെ വീഴുന്നത് കണ്ട സഹായത്രക്കാര്‍ ഉടനെ റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസും താനൂര്‍ TDRF പ്രവര്‍ത്തകരായ സലാം അഞ്ചുടി, ഷഫീഖ് ബാബു, ഉഷ തിരൂര്‍ എന്നിവരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ താനൂരിനും തിരൂരിനും ഇടക്കുള്ള പ്രദേശമായ തുമരക്കാവ് ഭാഗത്തു നിന്നും തലക്ക് ഗുരുതര പരിക്കേറ്റ നിലയില്‍ ആളെ കണ്ടെത്തുകയായിരുന്നു. ഉടനെ തിരൂര്‍ ജില്ലാ ഹോസ്പിറ്റലിലും പ്രാഥമിക ചികിത്സ നല്‍കി തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്കും മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top