Section

malabari-logo-mobile

കോവിഡ് 19; പരപ്പനങ്ങാടിയില്‍ കര്‍ശനനിര്‍ദ്ദേശങ്ങള്‍; ടര്‍ഫ് ഗ്രൗണ്ടുകള്‍ അടക്കും കടകള്‍ ഏഴു മുതല്‍ ഏഴുവരെ മാത്രം

HIGHLIGHTS : Strict restrictions in Parappanangadi; The turf grounds will be closed, shops working hours will be seven to seven,

പരപ്പനങ്ങാടി കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി പരപ്പനങ്ങാടി നഗരസഭ പരിധക്കുള്ളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.

പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മണിമുതല്‍ വൈകീട്ട് ഏഴുമണി വരെ മാത്രമാക്കും. ഫുട്‌ബോള്‍ ടര്‍ഫ് ഗ്രൗണ്ടുകൡല്‍ കളിക്കുന്നത് നിര്‍ത്തിവെക്കും. പരപ്പനങ്ങാടി നഗരസഭ ചെയര്‍പേഴ്‌സെന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് 19 മോണിറ്ററിംഗ് കമ്മറ്റിയുടെതാണ് തീരുമാനങ്ങള്‍. 25ാംതിയ്യതി ശനിയാഴ്ച മുതല്‍ 31ാംതിയ്യതി വെള്ളിയാഴ്ച വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍.
നിയന്ത്രണങ്ങള്‍
പരപ്പനങ്ങാടി നഗരസഭയിലെ ഏല്ലാ വ്യാപാരസ്ഥാപനങ്ങളും പെട്രോള്‍ പമ്പും തെരുവ് കച്ചവടവും ഉള്‍പ്പെടെ) രാവിലെ 7 മണി മുതല്‍ 7 മണിവരെ മാത്രമെ പ്രവര്‍ത്തിക്കുവാന്‍ പാടൊള്ളു.
2 നഗരസഭ NULM മുഖേനെ തെരുവകച്ചവട തിരിച്ചറയില്‍ കാര്‍ ഡ് ഉള്ളവര്‍ ഒഴികെ ബാക്കിയുള്ളവര്‍ക്ക് നഗരസഭാ പരിധിയില്‍ വ്യാപാരം നടത്തുവാന്‍ പാടുള്ളതല്ല
3. ഭക്ഷണം വിതരണം ചെയ്യുന്ന ഹോട്ടലുകള്‍ രാവിലെ 7 മുതല്‍ വൈകീട്ട് 8 മണി വരെ പാര്‍സല്‍ സര്‍വ്വീസായും, ആയതിന് ശേഷം 9 മണിവരെ കട അടച്ച് ഹോം ഡെലിവറി സൗകര്യം നടത്താവുന്നതാണ്.
4. നഗരസഭാ പരിധിയിലെ ടര്‍ഫ് ഗ്രൗണ്ടുകളുടെ പ്രവര്‍ത്തനം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ പൂര്‍ണ്ണമായും നിര്‍ത്തിവെക്കേണ്ടതാണ്.
5. നഗരസഭാ പരിധിയില്‍ മത്സ്യം, മാംസം വില്‍പ്പന രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 വരെ മാത്രമെ നടത്തുവാന്‍ പാടൊള്ളു.
6. മെഡിക്കല്‍ ഷോപ്പ്, പാല്‍, ക്ലിനിക്ക്, ഹോസ്പിറ്റല്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് നിലവിലെ നിയന്ത്രണം ബാധകമല്ല.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!