Section

malabari-logo-mobile

താനൂരില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

HIGHLIGHTS : Police tighten control in Tanur താനൂരില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചു

താനൂര്‍: നഗരസഭയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനായി പൊലീസ് നിയന്ത്രണം കടുപ്പിക്കുന്നു. നാളെ മുതല്‍ കൂടുതല്‍ പോലീസ് മഫ്തിയിലായിരിക്കും പരിശോധന നടത്തുകയെന്നും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമെന്നും നിയമലംഘകര്‍ക്ക് എതിരെ നടപടിയുണ്ടാകുമെന്നും താനൂര്‍ സിഐ പി.പ്രമോദ് പറഞ്ഞു

sameeksha-malabarinews

താനൂര്‍ പോലീസ് പുറപ്പെടുവിച്ച അടിയന്തര നോട്ടീസിലെ വിശദവിവരങ്ങള്‍ ഇങ്ങനെ :

1. കടകള്‍ക്ക് മുന്‍വശം കൈകഴുകാന്‍ സൗകര്യം / സാനിറ്റെസര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

2. കസ്റ്റമേഴ്‌സിന് നില്‍ക്കാന്‍ വേണ്ടി കളം വരച്ച് തയ്യാറാക്കേണ്ടതാണ്.

3. കളത്തില്‍ കൂടാതെ ആളുകള്‍ വരുകയാണെങ്കില്‍ ടോക്കണ്‍ കൊടുത്തു മാറ്റി നിര്‍ത്തേണ്ടതാണ്.

4. മാസ്‌ക് ധരിക്കാതെ സ്റ്റാഫും, മാസ്‌ക് ധരിക്കാതെ വരുന്നവര്‍ക്ക് സാധനവും കൊടുക്കാന്‍ പാടില്ലാത്തതാണ്.

5. നിഷ്‌കര്‍ഷിച്ച സമയത്ത് കട തുറക്കേണ്ടതും അടക്കേണ്ടതുമാണ്.

5. മേല്‍ നിബന്ധന പാലിക്കാത്ത പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്.

6. സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കടയ്ക്ക് മുന്‍പില്‍ കൂട്ടം കൂടി നിന്നാല്‍ കടയുടെ ഉടമസ്ഥനെയും കൂടി നിന്ന ആളുകളെയും പ്രതിയാക്കി കേസ്സ് രജിസ്റ്റര്‍ ചെയ്യുന്നതാണ്.

7. ഹോട്ടലുകളില്‍ ആളുകള്‍ അകത്ത് കയറാതിരിക്കാന്‍ മുന്‍വശം ബ്ലോക്ക് ചെയ്യേണ്ടതും പാര്‍സല്‍ കൊടുക്കാന്‍ മാത്രമുള്ള കൗണ്ടര്‍ മാത്രം തുറന്ന് വെക്കേണ്ടതുമാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!