ചെമ്മാട് സ്വദേശി സഊദിയില്‍ നിര്യാതനായി

Chemmad native dies in Saudi തിരൂരങ്ങാടി:ചെമ്മാട് തൃക്കുളം സകൂളിന് താമസിക്കുന്ന കുഞ്ഞിമരക്കാരകത്ത് ആലിപ്പുവിന്റെ മകന്‍ കെഎം സമീര്‍(37)

തിരൂരങ്ങാടി:ചെമ്മാട് തൃക്കുളം സകൂളിന് താമസിക്കുന്ന കുഞ്ഞിമരക്കാരകത്ത് ആലിപ്പുവിന്റെ മകന്‍ കെഎം സമീര്‍(37) സഊദിയിലെ അല്‍ഖസീമില്‍ നിര്യാതനായി. സഊദിയില്‍ കൊറോണ ബാധിച്ചു ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

12 വര്‍ഷമായി സഊദിയില്‍ പോയ ഇദ്ദേഹം അല്‍ ഖമീസില്‍ പച്ചക്കറി കടയില്‍ ജോലിക്കാരാനായിരുന്നു. ഏഴ് മാസം മുമ്പ് നാട്ടില്‍ വന്ന് പോയതാണ്.

മാതാവ്: റുഖിയ്യ. ഭാര്യ :സാബിറ.മക്കള്‍: മുഹമ്മദ് ഹാഫിസ് , മുഹമ്മദ് ഹിസാന്‍ .
സഹോദരങ്ങള്‍: ശംസുദ്ദീന്‍, സക്കീര്‍ ,സമീറ, ശംല .