സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഗുണകരമാകില്ലെന്ന് സിപിഐഎം. വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് ജനങ്ങള്‍ക്കിടയില്‍ സാമ്പത്തികമായും മാനസികമായും പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നും യോഗം വിലയിരുന്നതി. അതെസമയം പ്രാദേശിക ലോക് ഡൗണ്‍ ശക്തിപ്പെടുത്തണമെന്നും വിലയിരുത്തി.

സംസ്ഥാനത്ത് വീണ്ടും ലോക് ഡൗണ്‍ ആവശ്യമാണെന്ന് ഇന്നലെ നടന്ന മന്ത്രിസഭ യോഗത്തില്‍ ആരോഗ്യവകുപ്പ് ശക്തമായ നിലപാടെടുത്തിരുന്നു.സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് ജനങ്ങളുടെ സാമ്പത്തിക സാമൂഹിക സാഹചര്യത്തെ ഗുരതരമായി ബാധിക്കുമെന്നും തീരുമാനം പരിശോധിക്കണമെന്നും ചില മന്ത്രിമാര്‍ നിലപാടെടുത്തിരുന്നു.

അതേസമയം പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കാന്‍ തടസമില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ ഇന്ന് വൈകീട്ട് സര്‍വകക്ഷി യോഗം ചേരാനിരിക്കെയാണ് സിപിഐഎം വിലയിരുത്തല്‍

Share news
error: Content is protected !!
Scroll to Top