കോഴിക്കോട്: കെ മുരളീധരന്‍ എംപി കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മുരളീധരന്‍ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പരിശോധന നടത്താന്‍ കളക്ടര്‍ ആവശ്യപ്പെട്ടത്.
കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദേഹത്തിന്റെ വിവാഹ ചടങ്ങ് കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് നടന്നത്. ചടങ്ങില്‍ കെ മുരളീധരന്‍ എംപിയും പങ്കെടുത്തിരുന്നു.
ഇതെതുടര്‍ന്നാണ് കെ മുരളീധരനും അദേഹത്തിന്റെ ഡ്രൈവര്‍ക്കും കൊവിഡ് പരിശോധന നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം കെ മുരളീധരന്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഡോക്ടര്‍ ഈ മാസം നാലാം തിയ്യതി മുതല്‍ ലീവിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.




