Section

malabari-logo-mobile

ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ 29 മുതല്‍; സ്‌കൂളുകളില്‍ ഹെല്‍പ്പ് ലൈന്‍

HIGHLIGHTS : Higher Secondary Admission Procedures ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ 29 മുതല്‍; സ്‌കൂളുകളില്‍ ഹെല്‍പ്പ് ലൈന്‍

തിരുവനന്തപുരം:2020-21 അധ്യയനവര്‍ഷത്തെ ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ജൂലൈ 29 മുതല്‍ ആരംഭിക്കും. ജൂലൈ 24 എന്നാണ് നേരത്തേ അറിയിച്ചിരുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ആഗസ്ത് 14 വരെ അപേക്ഷകള്‍ സ്വീകരിക്കും.

സ്‌കൂളുകളില്‍ അധ്യാപകരെയും അനധ്യാപകരെയും ഉള്‍പ്പെടുത്തി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള ഹെല്‍പ്പ്ഡെസ്‌ക്കുകള്‍ പ്രവര്‍ത്തിക്കും. ജൂലൈ 29 മുതല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നതുവരെ ഇതു തുടരും.

sameeksha-malabarinews

സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് താമസസ്ഥലത്തിനു സമീപത്തെ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സഹായകേന്ദ്രങ്ങളിലൂടെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. സംശയങ്ങള്‍ ദൂരീകരിക്കാന്‍ ജില്ലാ തലത്തിലും മേഖലാ തലത്തിലും സംസ്ഥാന തലത്തിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ഉണ്ടായിരിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!