താനാളൂരില്‍ നവീകരിച്ച ഹോമിയോ ഡിസ്പെന്‍സറി കെട്ടിടം നാടിന് സമര്‍പ്പിച്ചു

താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടര് പറമ്പില്‍ നിര്‍മിച്ച ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വി. അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പയ്ക്കര ശ്രീധരന്‍നായരുടെ സ്മരണാര്‍ഥം കുടുംബാംഗങ്ങള്‍ സൗജന്യമായി വിട്ടു നല്‍കിയ ഭൂമിയിലാണ് പുതിയ കെട്ടിടം താനാളൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിച്ചത്.

പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി. എസ്. സഹദേവന്‍, കെ.പത്മാവതി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അബ്ദുല്‍ റസാഖ്, ഗ്രാമ പഞ്ചായത്ത് അംഗം കെ.വി.എ ഖാദര്‍, ഡോ.ലിമ, ഭൂമി വിട്ടു നല്‍കിയ കുടുംബാംഗം ലക്ഷ്മിക്കുട്ടിയമ്മ, നെല്ലുളി പറമ്പില്‍ പയ്ക്കര ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top