ബിവറേജ് അടച്ചു;ഓണ്‍ലൈന്‍ വഴിയുള്ള സാധ്യത തേടുന്നു

തിരുവനന്തപുരം: കോവിഡ് 19 വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ മദ്യ ഷാപ്പുകളും ഏപ്രില്‍ 14 വരെ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് തീരുമാനം.

ഇതുവരെ 21 ദിവസത്തേക്ക് ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡ്ഡിന് കീഴിലുള്ള മദ്യവില്‍പ്പന കേന്ദ്രങ്ങളും അടയ്ക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്.

കടുത്ത മദ്യാസക്തി അനുഭവപ്പെടുന്നവര്‍ക്ക് മദ്യം ഓണ്‍ലൈനായി നല്‍കാനുള്ള സാധ്യതയും തേടുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles