വിലക്ക് ലംഘിച്ച് യുവാക്കള്‍ കൂട്ടുംകൂട്ടമായി കടലുകാണാന്‍ എത്തുന്നതായി പരാതി

തിരൂര്‍ ; കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരും പൊതുജനങ്ങളും അതീവജാഗ്രത പുലര്‍ത്തുമ്പോള്‍ ഒരു പറ്റം ആളുകള്‍ യാതൊരു സാമൂഹികബോധവുമില്ലാതെ വിലക്കുകള്‍ ലംഘിട്ട് കൂട്ടമായി കടല്‍ കാണാന്‍ തീരത്തെത്തുന്നായി പരാതി.
തിരൂരിന്റെ തീരപ്രദേശമായ വാക്കാട്, പറവണ്ണ, പടിഞ്ഞാറെക്കര ഭാഗങ്ങളിലാണ് വൈകുന്നേരവും രാത്രിയിലും കൂട്ടത്തോടെ ബൈക്കുകൡലും മറ്റും വിവിധയിടങ്ങളില്‍ നിന്നും ചെറുപ്പക്കാരെത്തുന്നത്.
പഞ്ചായത്ത് അധികാരികള്‍ കര്‍ശനമായി വിലക്കിയിട്ടും ഇവര്‍ അനുസരിക്കാന്‍ തയ്യാറാകുന്നില്ല. ഇത് ജനങ്ങളില്‍ കടുത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്
ഇതേ തുടര്‍ന്ന് എഐടിയുസി മത്സ്യ തൊഴിലാളി ഫെഡറേഷന്‍ തിരൂര്‍ മണ്ഡലം സക്രട്ടറി സിപി സുലൈമാന്‍ പരാതി നല്‍കി.

Related Articles