Section

malabari-logo-mobile

കോവിഡ് സൃഷ്ടിച്ചത് ഒമ്പത് പുതിയ സഹസ്രകോടീശ്വരന്മാരെ

HIGHLIGHTS : Covid created nine new billionaires

ന്യൂഡല്‍ഹി:

കോവിഡ് വാക്സിന്‍ നിര്‍മ്മാണത്തിലൂടെ ലോകത്ത് പുതുതായി സഹസ്രകോടീശ്വരന്മാരായത് ഒന്‍പതുപേര്‍. വാക്സിന്‍ നിര്‍മാണം കുത്തകയാക്കിവെച്ചിരിക്കുന്ന കമ്പനികളുടെ സ്ഥാപകരോ ഓഹരിയുടമകളോ ആണ് ഇവര്‍. ആഗോള വാക്സിന്‍ ലഭ്യതയ്ക്കായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് വാക്സിന്‍ അലയന്‍സ് ജി20 നേതാക്കളുടെ ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

sameeksha-malabarinews

വാക്സിന്‍ നിര്‍മാണത്തില്‍ കമ്പനികളുടെ കുത്തക അവസാനിപ്പിച്ച് വിതരണം ഊര്‍ജിതമാക്കാനുള്ള നടപടികളാണ് ഇന്നത്തെ ജി20 നേതാക്കളുടെ യോഗം ചര്‍ച്ച ചെയ്യുന്നത്.

പുതിയ സഹസ്രകോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് 1.41 ലക്ഷം കോടി രൂപയാണ്. ഇടത്തരം രാജ്യങ്ങളിലെ എല്ലാവര്‍ക്കും വാക്സിന്‍ ന്ല്‍കാന്‍ ഈ തുക മതി. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ സൈറസ് പൂനാവാലയുള്‍പ്പെടെ നിലവിലുള്ള എട്ട് അതിസമ്പന്നരുടെ സ്വത്തും 23.45 ലക്ഷം കോടി രൂപ വര്‍ധിച്ചു. കഴിഞ്ഞകൊല്ലം 59,907 കോടി രൂപയായിരുന്നു പൂനാവാലയുടെ സമ്പത്ത് 92,856 കോടി രൂപയായാണ് വര്‍ധിച്ചത്.

പുത്തന്‍ സഹസ്ര കോടീശ്വരന്മാര്‍

1. സ്റ്റെഫാന്‍ ബാന്‍സെന്‍, മൊഡേണ സി.ഇ.ഒ. 31,438 കോടി രൂപ

2. ഉഗൂര്‍ സാഹിന്‍, ബിയോണ്‍ടെക് സി.ഇ.ഒ. 29,228 കോടി രൂപ

3. തിമോത്തി സ്പ്രിങ്ങര്‍, മൊഡേണ സ്ഥാപക നിക്ഷേപകന്‍ 16,075 കോടി രൂപ

4. നൗബാര്‍ അഫിയാന്‍, മൊഡേണ ചെയര്‍മാന്‍ 13,883 കോടി രൂപ

5. ഹുവാന്‍ ലോപ്പസ് ബെല്‍മൊന്റെ, റോവി ചെയര്‍മാന്‍ 13,149 കോടി രൂപ

6. റോബട്ട് ലാങ്ങര്‍, മൊഡേണ സ്ഥാപക നിക്ഷേപകന്‍ 11,689 കോടി രൂപ

7. ഹു താവോ, കാന്‍സിനോ ബയോളജിക്സ് സഹസ്ഥാപകന്‍ 9,496 കോടി രൂപ

8. ചു ഡോങ്ക്സ്യു, കാന്‍സിനോ ബയോളജിക്സ് സീനിയര്‍ വൈസ് പ്രസിഡന്റ് 8,767 കോടി രൂപ

9. മാവോ ഹുയിന്‍ഹോവ, കാന്‍സിനോ ബയോളജിക്സ് സീനിയര്ഡ വൈസ് പ്രസിഡന്റ് 7,306 കോടി രൂപ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!