കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിന് 19 പൈസയും, ഡീസലിന് 31 പൈസയുമാണ് വര്‍ധിച്ചത്.
ഇതോടെ, കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 93 രൂപ 14 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് 88 രൂപ 32 പൈസയായി.
തിരുവനന്തപുരത്ത് പെട്രോള്‍ വില 95 കടന്നു. പെട്രോളിന് 95.02 രൂപയും ഡീസലിന് 90.08 രൂപയുമാണ് നിലവില്‍ വില.
കഴിഞ്ഞ മൂന്ന് ദിവസമായി ഇന്ധനവില വര്‍ധിക്കുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് കൂട്ടിയത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




