സത്യപ്രതിജ്ഞ വേദി വാക്‌സീന്‍ വിതരണ കേന്ദ്രമാക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ പൊളിക്കില്ല. സത്യപ്രതിജ്ഞ വേദി വാക്‌സീന്‍ വിതരണ കേന്ദ്രമാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറക്കും

നേരത്ത സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദി പൊളിക്കരുതെന്ന് പൊതു അഭിപ്രായം ഉയര്‍ന്നിരുന്നു.

എണ്‍പതിനായിരം സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള പന്തലില്‍ അയ്യായിരം പേരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും. മാത്രമല്ല നല്ല വായു സഞ്ചാരവും ലഭിക്കും. സ്റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും ഇല്ലാത്തതിനാല്‍ വേദി വാക്സിന്‍ വിതരണ കേന്ദ്രമാക്കി മാറ്റാന്‍ ആലോചനയുണ്ടായിരുന്നു. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയം പോലെയുള്ള കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയും.

 

Share news
error: Content is protected !!
Scroll to Top