അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഉന്മൂലനം ചെയ്യും; പുതിയ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്രും ഉന്മൂലനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഗതിയായ ഓരോ വ്യക്തിയേയും, ദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തേയും കണ്ടെത്തി പ്രാദേശികവും ഗാര്‍ഹികവുമായ പദ്ധതികളിലൂടെ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യം വിദ്യാഭ്യാസം പാര്‍പ്പിടം എന്നീ മേഖലകളിലെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാരിന്റെ മുന്‍ഗണന. ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നയം രൂപീകരിക്കും. ഒരാളേയും ഒഴിച്ചു നിര്‍ത്താത്ത വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുമെന്നും 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയില്‍ ഉത്പാദനക്ഷമത, ലാഭ സാധ്യത, സുസ്ഥിരത എന്ന മുദ്രാവാക്യം നടപ്പിലാക്കും. 5 വര്‍ഷം കൊണ്ട് നെല്ല്, പച്ചക്കറി ഉത്പാദനം ഇരട്ടിപ്പിക്കും. ഭക്ഷ്യ സംസ്‌കരണ വ്യവസായ സാധ്യത പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കും. റബറിന്റെ മൂല്യവര്‍ധനയ്ക്ക് മികവിന്റെ കേന്ദ്രം രൂപീകരിക്കും. തണ്ണീര്‍ത്തടങ്ങള്‍ മെച്ചപ്പെടുത്തും

 

Share news
error: Content is protected !!
Scroll to Top