തിരുവനന്തപുരം: ചരിത്ര വിജയം നേടി കേരളാ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയന് ട്വിറ്ററിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസയറിയിച്ചിരുന്നു. സ്റ്റാലിന് മറുപടി നല്‍കിയിരിക്കുകയാണ് പിണറായി വിജയന്‍.
Thank you brother @mkstalin. https://t.co/LPb24fo5vN
— Pinarayi Vijayan (@vijayanpinarayi) May 20, 2021
സഹോദരന്‍ പിണറായി വിജയന് ആശസംകള്‍ എന്നായിരുന്നു സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. സഹോദരന്‍ സ്റ്റാലിന് നന്ദി, എന്നാണ് അദ്ദേഹം ട്വിറ്ററില്‍ എഴുതിയത്.
‘കേരളാ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന സഹോദരന്‍ പിണറായി വിജയന് ആശംസകള്‍. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു”. സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
ഇരുവരുടെയും ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്.
രണ്ടാം എല്‍.ഡി.എഫ് മന്ത്രിസഭയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി, ശരദ് പവാര്‍, നടന്‍ മോഹന്‍ലാലും അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ഏവര്‍ക്കും നന്ദി പറഞ്ഞിട്ടുണ്ട്




