Section

malabari-logo-mobile

സീതാറാം യെച്ചൂരിക്ക് കാശ്മീരില്‍ പോകാം, തരിഗാമിയെ കാണാം: വിലക്കുകള്‍ തള്ളി സുപ്രീംകോടതി

HIGHLIGHTS : ദില്ലി ജമ്മു കാശ്മീരിലെ സിപിഐഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് സുപ്രീം കോടതി അനു...

ദില്ലി ജമ്മു കാശ്മീരിലെ സിപിഐഎം എംഎല്‍എ മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് സുപ്രീം കോടതി അനുമതി നല്‍കി. കഴിഞ്ഞയാഴ്ച തരിഗാമിയെ കാണാന്‍ എത്തിയ യച്ചൂരിയെ രണ്ട് തവണ ശ്രീനഗറില്‍ വെച്ച തടഞ്ഞ് മടക്കിയയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് കോടതി യെച്ചൂരിക്ക് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ മുന്നംഗ ബെഞ്ചിന്റെതാണ് വിധി. പൗരന് സഹപ്രവര്‍ത്തകനെ കാണാനുള്ള അവകാശം തടയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

sameeksha-malabarinews

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കാശ്മീരിലെ നിരവധി നേതാക്കളെ വീട്ടുതടങ്കിലാക്കിയിരുന്നു. സിപിഎമ്മിന്റെ ഏക എംഎല്‍എയായ തരിഗാമിയെ സന്ദര്‍ശിക്കാന്‍ ബന്ധുക്കളെയോ പാര്‍ട്ടി നേതാക്കളേയോ അനുവദിച്ചിരുന്നില്ല. രണ്ടാംതവണ രാഹുല്‍ഗാന്ധിയടക്കമുള്ള സംഘം കാശ്മീരിലെത്തിയപ്പോഴും ഭരണകൂടം ഇവരെ തടഞ്ഞിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!