Section

malabari-logo-mobile

നവജീവന്‍ അഭിനയപ്രതിഭ പുരസ്‌ക്കാരം സത്യജിത്തിന്

HIGHLIGHTS : പരപ്പനങ്ങാടി: നാടക പ്രവര്‍ത്തകന്‍ വി.ശിവശങ്കരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നവജീവന്‍ അഭിനയപ്രതിഭ പ്രഥമ പുരസ്‌ക്കാരം 'ലിബ്' എന്ന നാടകം അവതരിപ്പി...

പരപ്പനങ്ങാടി: നാടക പ്രവര്‍ത്തകന്‍ വി.ശിവശങ്കരന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നവജീവന്‍ അഭിനയപ്രതിഭ പ്രഥമ പുരസ്‌ക്കാരം ‘ലിബ്’ എന്ന നാടകം അവതരിപ്പിച്ച തൃശൂര്‍ സ്വദേശി സത്യജിത്തിന്. പുരസ്‌ക്കാരം സിനിമാ സംവിധായകന്‍ പ്രിയനന്ദനന്‍ സത്യജിത്തിന് സമ്മാനിച്ചു. ഏകപാത്ര നാടക അഭിനയമത്സരത്തില്‍ എട്ട് നാടകങ്ങളാണ് അരങ്ങേറിയത്.

ചടങ്ങില്‍ തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് റഷീദ് പരപ്പനങ്ങാടി വി.ശിവശങ്കരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശിവശങ്കരന്റെ ഭാര്യ പങ്കജാക്ഷി അഭിനയപ്രതിഭയെ പ്രഖ്യാപിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിന്ദു ജയചന്ദ്രര്‍,ടി.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews

വായനശാലാ പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വായനശാലാ സിക്രട്ടറി സഞ്ജന സ്വാഗതവും അശ്വതി കെ.പി നന്ദിയും പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!