ഖത്തറില്‍ കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നു

ഖത്തര്‍: രാജ്യത്ത് വാഹനങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് നിര്‍ബന്ധമാക്കാന്‍ പോകുന്നു. വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണം ഉടന്‍ നടപ്പിലാക്കാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.

ഇതോടൊപ്പം പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നിയമവും നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനങ്ങളില്‍ ചൈല്‍ഡി സീറ്റുകള്‍ നിര്‍ബന്ധമാക്കുന്നത് അപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ്.

കുട്ടികളുടെ പ്രായത്തിനും വലുപ്പത്തിനും അനുസരിച്ച സീറ്റായിരിക്കണം വാഹനത്തില്‍ ഉണ്ടായിരിക്കേണ്ടത്. വരാനിരിക്കുന്ന പുതിയ നിയമത്തോട് ജനങ്ങള്‍ സഹകരിക്കാന്‍ തയ്യാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related Articles