ഫ്രീക്കാവാന്‍ കമ്മലിട്ട ന്യൂജന്‍ പയ്യന്റെ കാത് പഴുത്തു;തുണയായത് ഫയര്‍ഫോഴ്‌സ്

മലപ്പുറം: ട്രെന്റിയാകാന്‍ കാതുകുത്തിയ 16 കാരന് പണികിട്ടി. കാത് പഴുത്തതോടെ പലരെയും കമ്മല്‍ അഴിച്ചുമാറ്റാന്‍ സമീപിച്ചെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു. ഇതോടെയാണ് മലപ്പുറം വള്ളിക്കാപ്പറ്റം ആനക്കയം സ്വദേശിയായ 16 കാരന്‍ മലപ്പുറം അഗ്നിരക്ഷാ നിലയത്തില്‍ എത്തിയത്.

കമ്മല്‍ ഊരിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നെന്ന് മലപ്പുറം ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി. പ്രദീപ് പറഞ്ഞു. നിലവില്‍ മോതിരങ്ങളും മറ്റും കുടുങ്ങിയതെടുക്കാന്‍ പലരും എത്താറുണ്ടെങ്കിലും കമ്മലെടുക്കാന്‍ എത്തുന്നത് ആദ്യമാണെന്ന് അദേഹം പറഞ്ഞു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ കമ്മല്‍ മുറിച്ചുമാറ്റുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top