കുറ്റിപ്പുറത്ത് ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചുകയറി മൂന്നരലക്ഷം കവര്‍ന്നയാള്‍ പിടിയില്‍

മലപ്പുറം : കുറ്റിപ്പുറത്ത് വെച്ച് ബൈക്ക് യാത്രികന്റെ ലിഫ്റ്റ് ചോദിച്ച് പിറകില്‍ കയറി പണം കവര്‍ന്നയാള്‍ പിടിയില്‍. സംഭവം നടന്ന് മാസങ്ങള്‍ കഴിഞ്ഞ് തിരുവനന്തപുരം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ വെച്ചണ് പ്രതി പിടിയിലായത്.

2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൂന്തുറ മാണിക്കാവിളാകം സ്വദേശിയായ ആശാ മന്‍സിലില്‍ സല്‍മാന്‍ ആണ് പിടിയിലായത്. ഇയാള്‍ ലിഫ്റ്റ് ചോദിച്ച് കുറ്റിപ്പുറത്തെ പച്ചക്കറി മൊത്തവ്യാപാരിയായ ശിഹാബുദ്ധീന്റെ ബൈക്കില്‍ കയറുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദ്ധീന്റെ ബാഗിലുണ്ടായിരുന്ന മൂന്നര ലക്ഷം രൂപ കവരുകയായിരുന്നു.

സല്‍മാനെ സംശയാസ്പദമായ നിലയില്‍ തമ്പാനൂരില്‍ വെച്ച് പോലീസ് പിടിയിലായി ചോദ്യം ചെയ്യതോടെയാണ്, കുറ്റിപ്പുറത്തെ മോഷണം പുറത്തുവന്നത്.

Share news
error: Content is protected !!
Scroll to Top